👉 എന്നാണ് ക്വിസ് നടക്കുന്നത്? എപ്പോള്‍ ?
09:08:2022 രാത്രി 8.00 മണി മുതല് 10.00 മണി വരെ
👉 മത്സരം എത്ര സമയം ഉണ്ടാവും?
മത്സരം 8.00 മണി മുതല് 10.00 മണി വരെ ഉണ്ടാവും. പിന്നീട് ലിങ്കിൽ പ്രവേശിക്കാനോ നേരത്തേ ലിങ്കിൽ പ്രവേശിച്ചവർക്ക് സബ്മിറ്റ് ചെയ്യാനോ സാധിക്കുന്നതല്ല. അതിനാൽ നിശ്ചിത സമയം ആവുന്നതിന് മുമ്പ് തന്നെ കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി സബ്മിറ്റ് ചെയ്യുക
👉 ആര്‍ക്കെല്ലാം മത്സരത്തില്‍ പങ്കെടുക്കാം ?
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ മേളകളുടെ മാന്വലില്‍ ഉള്‍പെടുന്ന മുഴുവന്‍ സ്ക്കൂളുകളിലെയും കുട്ടികള്‍ക്ക് പങ്കെടുക്കാം
👉 1, 2 ക്ലാസുകാർക്ക് മത്സരത്തിൽ അവസരം ഉണ്ടോ ?
ക്വിസ്സില് LP വിഭാഗത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. എന്നാൽ ഉത്തരങ്ങൾ പൂർണ്ണമായും കുട്ടികള തന്നെ ചെയ്യേണ്ടതാണ്.
👉 എങ്ങനെയാണ് മത്സരം നടത്തുന്നത് ?
മത്സരം പൂർണ്ണമായും ഓണ്‍ലൈന്‍ ആയി (ഗൂഗിള്‍ ഫോം) വഴിയാണ്
👉 മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഉള്ള ലിങ്ക് എങ്ങനെ ലഭ്യമാവും?
https://quizvlog.blogspot.com/ എന്ന ബ്ലോഗ് ലിങ്ക് വഴിയും
https://t.me/quizkerala1 എന്ന ടെലിഗ്രാം ഗ്രൂപ്പ് വഴിയും
കൂടാതെ അക്കാദമിക് ആയ വാട്സപ്പ് ഗ്രൂപ്പ്കള്‍ വഴിയും ലിങ്ക് ലഭ്യമാക്കും
👉 എത്ര ചോദ്യങ്ങള്‍ വീതം ഉണ്ടാവും മത്സരത്തില്‍ ?
20 ചോദ്യങ്ങള്‍ വീതം
👉 ഒരു കുട്ടിക്ക് ഒന്നിലധികം തവണ ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്ത് കൂടെ
ഇല്ല ,ഒരു കുട്ടിക്ക് ഒരു തവണ മാത്രം പങ്കെടുക്കാന്‍ കഴിയുകയുള്ളൂ.
ഒരേ ഫോൺ നമ്പർ ഉപയോഗിച്ച് 3 കുട്ടികൾക്ക് വരെ മത്സരത്തില് പങ്കെടുക്കാം.
👉 മത്സരം നടത്തുന്നതിന് ഗവ. അംഗീകാരം ഉണ്ടോ ?
മത്സരം നടത്തുന്നത് ഗവ. ഉത്തരവ് പ്രകാരമല്ല. ഭാവിയില് കൂടുതല് കുട്ടികൾ പങ്കെടുക്കുന്ന ഘട്ടത്തില് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തിന് ശ്രമിക്കുന്നതാണ്.
👉 മത്സരത്തില രക്ഷിതാക്കൾക്ക് കുട്ടികളെ ഉത്തരം എഴുതാൻ സഹായിക്കാമോ ?
മത്സരം നടത്തുന്നത് കുട്ടികളിലെ പ്രതിഭയെ കണ്ടെത്തുന്നതിനാണ്. രക്ഷിതാക്കൾ സഹായിക്കുന്നത് വഴി യാഥാര്‍ത്ഥ പ്രതിഭയുടെ അവസരം നഷ്ടപ്പെടുന്നതാണ്. രക്ഷിതാക്കൾക്ക് സാങ്കേതിക സഹായം നല്കാവുന്നതാണ്.
Quiz page please CLICK HERE
No comments:
Post a Comment
Thanks for Commenting. Dont share your personal information through comment
Note: only a member of this blog may post a comment.